Sunday, February 20, 2011

Wednesday, February 2, 2011

www.harithaonline.com

ഹരിത ഓണ്‍ലൈന്‍ ഡോട്ട് കോം

പൂര്‍ണ്ണമായും മലയാളത്തിലുള്ള ആദ്യത്തെ മലയാള ഓണ്‍ലൈന്‍ മാഗസിന്‍.

അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ നീണ്ട നിര കൈരളിക്ക് സദ്യവിളമ്പുമ്പോള്‍, മലയാളിയുടെ മനസ്സും മര്‍മ്മവുമറിഞ്ഞ സൃഷ്ടികള്‍ ഹരിത ഓണ്‍ലൈന്‍ സമ്മാനിക്കുമെന്നതില്‍ സന്ദേഹമില്ല.

അതുകൊണ്ട് തന്നെയാണ് മലയാളിയുടെ കൂട്ടുകാരന്‍ എന്ന് ഹരിത ഓണ്‍ലൈനിനെ വിശേഷിപ്പിക്കുന്നത്.

സാഹിത്യ സൃഷ്ടികള്‍ക്കൊപ്പം വൈവാഹികം, തൊഴിലവസരം, ഹരിത സല്ലാപം തുടങ്ങി ജനോപകാര സേവനങ്ങള്‍ തികച്ചും സൗജന്യമായി ഹരിത ഓണ്‍ലൈന്‍ സമര്‍പ്പിക്കുന്നു.

വൈജ്ഞാനിക മേഖലകളില്‍ ഏറ്റവും പുതിയ കണ്ടെത്തലുകള്‍, ജനോപകാര സേവനങ്ങള്‍, കുറുക്കു വഴികള്‍തുടങ്ങിയവ വഴി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്ന വിദ്യ എന്ന പംക്തിയും ഹരിത ഓണ്‍ലൈന്‍ സമ്മാനിക്കുന്നു.

വനിതകള്‍ക്ക് സഹായകമാവുന്ന പാചകക്കുറിപ്പുകള്‍, സൗന്ദര്യ സംരക്ഷണം, ആരോഗ്യ സംരക്ഷണം, അടുക്കള കൃഷി എന്നിവക്ക് വേണ്ടി മാത്രമായി കുടുംബിനി എന്ന പംക്തിയും ഓരുക്കിയിരിക്കുന്നു.

അവശ്യാനുസരണം കാലിക പ്രസക്തമായ ഫീച്ചറുകള്‍, മറ്റു സേവനങ്ങള്‍, റിസള്‍ട്ടുകള്‍, സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുന്നതില്‍ ഹരിത ഓണ്‍ലൈന്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും.

നമ്മുടെ പഴയ കൂട്ടുകാരെ വീണ്ടും ഓര്‍ത്തെടുക്കുകയും അനുഭവങ്ങളും കഥകളും അയവിറക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നത് കൗതുകകരം തന്നെ.

അതിനായി ഹരിത ഓണ്‍ലൈന്‍ ഒരുക്കിയ ക്ലാസ്മേറ്റ് എന്ന പംക്തി മറ്റും മലയാള സൈറ്റുകളില്‍നിന്നും ബ്ലോഗുകളില്‍ നിന്നും ഹരിത ഓണ്‍ലൈനിനെ വ്യത്യസ്ഥമാക്കുന്നു.

ഇനി നമുക്ക് ഒരുമിച്ച് പറയാം .......

ഹരിത ഓണ്‍ലൈന്‍ മലയാളിയുടെ കൂട്ടുകാരന്‍ തന്നെ.